ഓര്‍മകളെ നന്ദി (ബാബു & ബിജിന്‍
നിലാവിന്‍റെ ജാലക വാതിലില്‍
തങ്ങിയ മഞ്ഞിന്‍ കണങ്ങള്‍
അവളുടെ വരവിനെ ഓര്‍മ്മപ്പെടുത്തി ..............
വിരസമായ സായാഹ്നങ്ങള്‍...
കൊഴിഞ്ഞു വീണ ഇലകള്‍
മന്ദമാരുതന്‍ ഉപേഷിച്ച് പോയ
പൂന്തോട്ടങ്ങള്‍ വീണ്ടും
മധുര പ്രണയത്തിന്‍
ജീവന സ്വരമായ്...
അരികില്‍ വന്നു നീ മിഴി പൂട്ടുമ്പോള്‍
തഴുകി നിന്ന നിഴലില്‍
സ്പന്ദനങ്ങള്‍ പോയ് മറഞ്ഞ
വേണു ഗാനം പോലെ..
ഹൃദയ കവാടത്തില്‍
മൃദു നിസ്വനമായ്.....
ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച കലാലയത്തിന്റെ പടവുകളില്‍ അവസാന ദിനങ്ങളെ ആസ്വദിച്ചിരിക്കുമ്പോള്‍ ദുഃഖം നിറഞ്ഞ ഒരു ഈണം ഉള്ളിന്റെ ഉള്ളില്‍ ഒരു നോവായി പടരുന്നു. ഒരു പക്ഷെ ജീവിതം ഇനിയും ഒത്തിരി മുന്നോട്ടു, ചക്രവാളം വരെ പുതിയ കാഴ്ചകളുടെ ലോകം ഒളിച്ചു വച്ചിട്ടുണ്ടാകാം... പക്ഷെ ഒന്നുറപ്പാണ് എന്‍റെ മനസ്സില്‍ ആരാലും അപഹരിക്കാനവാത്ത ഒരു സ്ഥാനം, പ്രിയ സുഹൃത്തേ, നിനക്കെന്നും ഉണ്ടാവും....
Labels: കലാലയം

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home