Saturday, February 6, 2010

... മോഹം... (രാജേഷ്‌)

ഇത് ഒരു തുടര്‍ക്കഥയാണ്...
ഈ കഥയുമായി ആര്‍ക്കെങ്കിലും സാമ്യം ഉണ്ടെന്നു തോന്നിയാല്‍ അത് വെറും തോന്നല്‍ മാത്രം .......

ഒണക്കമീന്‍ മണത്തു നടന്ന എനിക്ക് ഒരിക്കല്‍ ഒരു മോഹം... പച്ച മീന്‍ കഴിക്കണം... കടലില്‍ വരെ തോട്ട പൊട്ടിച്ചു നോക്കി... രക്ഷയില്ല...പാവം... അവസാനം ചൂണ്ടയും വലയുമായി ഞാന്‍ മോഡല്‍ തടാകക്കരയില്‍ എത്തി... അതാ ഒരു സ്വര്‍ണ മത്സ്യം..... ചെറുതും വലുതുമായ പലപല ചൂണ്ടകള്‍ക്കിടയിലൂടെ അവള്‍ അതാ നീന്തി നടക്കുന്നു..... ഈ മത്സ്യത്തെ ഞാന്‍ തന്നെ കുരുക്കും... ആഞ്ജനേയ സ്വാമിയെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ ഇര കോര്‍ത്ത്‌ ചൂണ്ട വെള്ളത്തിലേക്കിട്ടു..സ്വര്‍ണ മത്സ്യം ചൂണ്ടയ്ക്കരികില്‍ എത്തിയപ്പോള്‍ ഞാന്‍ കോരിത്തരിച്ചു ....നിമിഷങ്ങള്‍ ദിവസങ്ങളായി.... അത് പിന്നെ മാസങ്ങളായി... വര്‍ഷങ്ങളായി.....സ്വര്‍ണ മത്സ്യം ഒരു സ്വപ്നമായിത്തന്നെ അവശേഷിച്ചു.... പക്ഷെ ആ വഴി പോയ ഒരു കരിമീന്‍ ചൂണ്ട കടിച്ചു വലിച്ചു..... ആഹ് !!!!!!!!!! കരിമീനെങ്കില്‍ കരിമീന്‍ ..... പൊരിച്ചു എടുത്താല്‍ കിടിലോല്‍ കിടിലം .... ഞാന്‍ ചൂണ്ട ആഞ്ഞു വലിച്ചു.... കുടുങ്ങീ... കുടുങ്ങീ... ആവേശത്തോടെ ഞാന്‍ മീനെ ചാടി പിടിക്കാന്‍ ആഞ്ഞു............................


കഥ തുടരും....

Labels:

വിട (ബിജിന്‍)

ദൂരെയായ് മറയുന്നുവോ...സ്വര
മേറെയായ് പതറുന്നുവോ
പിരിയുന്നുവോ, മിഴിയിണകളില്‍
ജലബാഷ്പമായ് ഉതിരുന്നുവോ...

ഇനിയോര്‍മ്മകള്‍ ചിറകായിടും
നീള്‍വഴികളില്‍ തണലായിടും (2)
വിട ചൊല്ലുവാന്‍ മടിയായി ഞാന്‍
ഹൃദയംഗമാം നിനവോടിതാ (2)

ഈ സ്മരണകള്‍ വീണ്ടും വിളിക്കുന്നു പോകാം
നാമൊന്നായി പിന്നിട്ട വഴികളിലൂടെ (2)
വാര്‍മഴയില്‍ ഹൃദയങ്ങള്‍ ഒന്നായ് നനഞ്ഞു
നാമൊരുനാള്‍ സ്വപ്നങ്ങലേറെ മെനഞ്ഞു (2)


ദൂരെയായ്.............




എന്‍റെതു മാത്രമെന്ന് കരുതി അടുക്കിപ്പിടിച്ച ജീവിത ഗന്ധിയായ സൌഹൃദങ്ങളെ പിരിയേണ്ട ദിനം ഇതാ അടുത്ത് വരുന്നു. ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെ വിട ചൊല്ലുമ്പോഴും ഒരു പിന്‍വിളിയോടെ പറയുവാന്‍ ആഗ്രഹിക്കുന്നു.... ചുണ്ടുകള്‍ നേര്‍ത്തു വിതുമ്പുന്നു........ 'മറക്കില്ല.... ഒരിക്കലും.... ഈ നല്ല ദിനങ്ങളെ.... അത് നല്‍കിയ സ്നേഹിതരെ......'

Labels:

Wednesday, February 3, 2010

സ്വയന്‍ ന അന്തര്‍ജ്ജനം (ബാബു)

എഞ്ചിനീയറിംഗ് ജീവിതത്തില്‍ ആദ്യമായി നടന്ന ഒരു പ്രണയം. നായകന്‍ സ്വയംഭൂ,
നായികാ അന്തര്‍ജ്ജനം. കഥാപാത്രങ്ങള്‍ ക്ക് ജീവിച്ചിരിക്കുന്നവരുമായി നല്ല
സാദ്രശ്യം കണ്ടേക്കാം, അങ്ങനെ ആണേല്‍ അങ്ങ് സഹിച്ചാല്‍ മതി എന്ന് ഞാന്‍
പറയും.
കടെഞ്ഞെടുത്ത സുന്ദരി
കടുക്കനിട്ട സോദരി
സ്വയംഭുവിന്‍ കറിക്കലത്തില്‍
പാറ്റയിട്ട പെണ്‍കൊടി
Synchrony ടെ ലാബിനുള്ളില്‍
നീ പറഞ്ഞവൈവയും
നീ പിടിച്ചു വയറു ചെയ്ത
മോട്ടോറും അമ്മീറ്ററും
നിന്‍റെ ഗന്ധം മുറ്റിനിന്ന
rough recordum പേപ്പറും
കരിഞ്ഞു പോയോരോര്‍മയാ
ണവന്‍റെയുള്ളിലിപ്പോഴും

അന്ന് നിന്‍റെ ഫോണിലേക്ക്
രാത്രി ഞാന്‍ വിളിച്ചതും
എന്‍റെ ഉള്ളിലുള്ളപ്രേമം
നിന്‍റെ മുന്നില്‍ വച്ചതും
കൂട്ടുകാര്‍ അറിഞ്ഞു പിന്നെ
ക്ലാസില്‍ എന്നെതേച്ചതും....
ലാ ല ലാ ല ലാ ല ലാ
അങ്ങനെ ഒരു കൊല്ലം പോയി. പുതുതായി വന്ന
അടിമാലി avaRaanil അന്തര്‍ജ്ജനം അനുരാഗ ലോലുപയായി. (സത്യം അനോന്നു
ചോദിച്ചാല്‍ ദൈവത്തിനറിയാം,പക്ഷെ ഹോസ്റ്റലില്‍ പറയുന്നത് സത്യം ആണെന്നാണ്
). അങ്ങനെ വന്നപ്പോള്‍ അന്തര്‍ജ്ജനം നില്‍ക്കുന്ന വിമല ഹോസ്റ്റെലും NPOL ഉം
ഒക്കെ ചേര്‍ത്ത് വീണ്ടും ഒരു ഗാനം. ചാഞ്ഞു നില്‍ക്കണ പൂത്ത മാവിന്റെ ഈണം.

വിമലേ നില്‍ക്കണ പൂത്ത മാവിന്‍റെ
കൊമ്പത്തെ ചില്ലയില്‍ കേറിയത്‌
പൂര്‍ണചന്ദ്രനെ കാണാനല്ല
സീന്‍ പിടിക്കാനല്ല
പാതിരാവിലാ NPOL കാരന്‍
തോക്ക് ചൂണ്ടി നടക്കുമ്പോള്‍
തുരുമ്പെടുത്തൊരു ഇരുമ്പ് ഗറെഇല്‍
പാത്തിരിക്കും ഞാന്‍
പെണ്കൊടീ കാത്തിരിക്കും ഞാന്‍
ലാബ്‌ ചെയ്യണമെന്നുപറഞ്ഞപ്പോള്‍
കോട്ട് കൊണ്ട് തന്നവനാ
സീരിയസ് ആകണമെന്ന് പറഞ്ഞപ്പോള്‍
sentyആയി നടന്നവനാ
അടിമാലി നിന്നൊരു
അവറാന്‍ വന്നപ്പോള്‍
എന്നെ മറന്നില്ലേപെണ്ണെ
നീ എന്നെ മറന്നില്ലേ????


പാവം SWAYAM!!!!

Labels: