Saturday, February 6, 2010

വിട (ബിജിന്‍)

ദൂരെയായ് മറയുന്നുവോ...സ്വര
മേറെയായ് പതറുന്നുവോ
പിരിയുന്നുവോ, മിഴിയിണകളില്‍
ജലബാഷ്പമായ് ഉതിരുന്നുവോ...

ഇനിയോര്‍മ്മകള്‍ ചിറകായിടും
നീള്‍വഴികളില്‍ തണലായിടും (2)
വിട ചൊല്ലുവാന്‍ മടിയായി ഞാന്‍
ഹൃദയംഗമാം നിനവോടിതാ (2)

ഈ സ്മരണകള്‍ വീണ്ടും വിളിക്കുന്നു പോകാം
നാമൊന്നായി പിന്നിട്ട വഴികളിലൂടെ (2)
വാര്‍മഴയില്‍ ഹൃദയങ്ങള്‍ ഒന്നായ് നനഞ്ഞു
നാമൊരുനാള്‍ സ്വപ്നങ്ങലേറെ മെനഞ്ഞു (2)


ദൂരെയായ്.............




എന്‍റെതു മാത്രമെന്ന് കരുതി അടുക്കിപ്പിടിച്ച ജീവിത ഗന്ധിയായ സൌഹൃദങ്ങളെ പിരിയേണ്ട ദിനം ഇതാ അടുത്ത് വരുന്നു. ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെ വിട ചൊല്ലുമ്പോഴും ഒരു പിന്‍വിളിയോടെ പറയുവാന്‍ ആഗ്രഹിക്കുന്നു.... ചുണ്ടുകള്‍ നേര്‍ത്തു വിതുമ്പുന്നു........ 'മറക്കില്ല.... ഒരിക്കലും.... ഈ നല്ല ദിനങ്ങളെ.... അത് നല്‍കിയ സ്നേഹിതരെ......'

Labels:

1 Comments:

At February 9, 2010 at 3:53 AM , Blogger Rejeesh Sanathanan said...

ജീവിതകാലം മുഴുവന്‍ കൂടെ കൊണ്ട് നടക്കാന്‍ ഇത്തരം മധുര സ്മരണകള്‍ മാത്രമേ ഉണ്ടാകൂ.........

 

Post a Comment

Subscribe to Post Comments [Atom]

<< Home